ഫെബ്രുവരി 11-ന് തിരുസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.

കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ഫെബ്രുവരി 11ന് ആചരിക്കും.അന്നേ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാനിരിക്കെ, ലോക രോഗീദിനാ ചരണത്തിന്റെ ഭാഗമായി, ഫെബ്രുവരി 10-ന് വൈകുന്നേരം (15.00 – 17.30) “ലോക രോഗീദിനം: അർത്ഥം, ലക്ഷ്യങ്ങൾ, വെല്ലുവിളികൾ” എന്ന വിഷയത്തിൽ, സമഗ്ര മാനവികവികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ഒരു വെബിനാർ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക (ലൂക്കാ 6:36), കാരുണ്യത്തിന്റെ യാത്രയിൽ ബുദ്ധിമുട്ടുന്ന മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് 2022 -ലെ ലോക രോഗീദിനത്തിന്റെ പ്രമേയം.

ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിലുള്ള ക്രിസ്തുവിന്റെ സഭ, രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള സേവനം തങ്ങളുടെ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നൂറ്റാണ്ടുകളായി വ്യക്തമാക്കുന്നുണ്ട് (cf. Dotentium Hominum, 1). അതുകൊണ്ടു തന്നെയാണ് വി. ജോൺപോൾ രണ്ടാമൻ പാപ്പാ 1992 മെയ് 13 -നു സ്ഥാപിച്ച ഈ ദിനം പ്രാധാന്യത്തോടെ സഭ ആഘോഷിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി തങ്ങളുടെ അറിയിപ്പിലൂടെ ഓർമ്മിപ്പിച്ചു. രോഗികൾക്കു വേണ്ടിയുള്ള സേവനങ്ങൾ, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മനുഷ്യർക്കൊപ്പം എന്നും നിന്നിട്ടുള്ള സഭയുടെ തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ഡിക്കാസ്റ്ററി കൂട്ടിച്ചേർത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group