ദുക്റാന തിരുനാൾ പ്രവർത്തി ദിനമാക്കിയുള്ള സർക്കുലർ പിൻവലിച്ചു

ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധത്തിന് ഒടുവില്‍ ദുക്റാന തിരുനാൾ പ്രവർത്തി ദിനമാക്കിയുള്ള പൊതുമരാമത്ത് വകുപ്പ് സർക്കുലർ പിന്‍വലിക്കപ്പെട്ടു. ഫയലുകൾ / തപാലുകൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് 2022 ജൂലൈ 3 ഞായറാഴ്ച വകുപ്പിലെ ജീവനക്കാർ ഓഫീസിൽ ഹാജരാകുന്നതിനും ഫയൽ തീർപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ ഉയര്‍ന്നത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കുലര്‍ പിൻവലിക്കുകയാണെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group