ലോക കുടുംബ സംഗമത്തിന് ഒരുങ്ങി റോമാ നഗരം

ലോക കുടുംബ സംഗമത്തിന് ഇന്ന് റോമിൽ തിരി തെളിയും. 26 വരെയാണ് സംഗമo നടക്കുക.

‘കുടുംബ സ്നേഹം : വിശുദ്ധയിലേക്കുള്ള വിളിയും മാർഗവും’ എന്നതാണ് ഇത്തവണത്തെ ലോക കുടുംബ സംഗമത്തിന്റെ ചിന്താവിഷയം.

കുടുംബങ്ങളെ അഭിസംബോധന ചെയ്യാൻ പാപ്പാ എത്തുന്നതും അനുഗ്രഹമാകും. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, പോൾ ആറാമൻ ഹാൾ, സാൻജിയോവാനി ഇൻ ലാത്തറാനോ ചത്വരം എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ലോക കുടുംബ സംഗമം 2022ന് തുടക്കമാകുന്നത് ‘അമോരിസ് ലറ്റീഷ്യ’ കുടുംബവർഷത്തിന്റെ സമാപനത്തിലാണെന്നതും ശ്രദ്ധേയമാണ്.

പോൾ ആറാമൻ ഹാളിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കുന്ന ‘ഫെസ്റ്റിവെൽ ഓഫ് ഫാമിലീസ്’ സെഷനോടെ ഇന്ന് പ്രാദേശിക സമയം വൈകിട്ട് 6.00നാണ് സംഗമത്തിന് തുടക്കമാകുക. പാപ്പയുടെ സന്ദേശത്താൻ അവിസ്മരണീയമാകുന്ന ഈ ദിനം, ജീവിതത്തിലെ പ്രതിസന്ധികളിലും ഇടർച്ചകളിലും വിശ്വാസം നഷ്ടപ്പെടാതെ മുന്നേറിയ കുടുംബങ്ങളുടെ ജീവിത സാക്ഷ്യങ്ങൾ കൊണ്ടും ശ്രദ്ധേയമാക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വിശ്വാസ ജീവിതം ജ്വലിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കും വിധമുള്ള ചർച്ചകളും ക്ലാസുകളുമാണ് ലോക കുടുംബ സംഗമത്തിലുണ്ടാവുക.

സംഗമത്തിൽ പങ്കെടുക്കുന്നവർക്കൊപ്പമുള്ള പേപ്പൽ ദിവ്യബലി 25ന് വൈകിട്ട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടെ സംഗമത്തിന് തിരശ്ശീല വീഴുമെങ്കിലും പിറ്റേന്ന് ജൂൺ 26 ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ ലോക കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവരെ പാപ്പാ അഭിസംബോധന ചെയ്യും. സമാപന സന്ദേശത്തോടൊപ്പം, അടുത്ത സംഗമവേദിയെ കുറിച്ചുള്ള പ്രഖ്യാപനവും നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group