രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപാത കൊച്ചിയിൽ ഉയരുന്നു.
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 16.75 കിലോമീറ്റര്‍ ദൂരത്തില്‍ ആകാശപാത നിര്‍മിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ദിവസവും 50000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ട്.
അതിനാൽ കൂടുതൽ ട്രാഫിക് ഉണ്ടാകാനുള്ള സാധ്യതയെ മുൻനിർത്തിയാണ് ആകാശ പാത നിർമ്മിക്കുന്നത്.
ഇടപ്പള്ളിയില്‍ നിന്ന് അരൂര്‍ വരെ 18 കിലോമീറ്ററും നേരത്തെ പ്രഖ്യാപിച്ച അരൂരില്‍ നിന്നു തുറവൂര്‍ വരെയും 13 കിലോമീറ്റര്‍ ആകാശപ്പാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയില്‍ ഉള്ളത്. ഭൂമി ഏറ്റെടുക്കല്‍ ദുര്‍ഘടമായ ഈ പ്രദേശത്ത് ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ രൂപകല്‍പന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group