കുഞ്ഞുമിഷണറിമാരുടെ ഭവനത്തിന്റെ വെഞ്ചരിപ്പു കർമ്മം നടന്നു ..

ചെറുപുഷ്പ മിഷൻലീഗ് കുറവിലങ്ങാട് ശാഖാംഗങ്ങൾ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി നിറവിൽ നടത്തിയ പരിശ്രമങ്ങളുടെ സമാപ്തിയായി ഒരു സുന്ദര ഭവനം പൂർത്തിയാക്കി. ഇവർ പഠിക്കുന്ന കുറവിലങ്ങാട് സണ്‍ഡേ സ്കൂളിലെ സഹപാഠികളിലൊരാളുടെ കുടുംബത്തിനു വീടൊരുക്കിയാണ് സമൂഹത്തിനു മാതൃകയായത്.

ഭവനരഹിതരെ പുനരധിവസിപ്പിക്കുവാൻ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തിൽ രൂപത നടത്തുന്ന ഹോം പാലാ പദ്ധതിയുടെയും കുറവിലങ്ങാട് ഇടവകയുടെ നസ്രത്ത് തിരുക്കുടുംബ പദ്ധതിയുടെയും ഭാഗമായാണു ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സ്മാരകമായി ഭവനനിർമ്മാണമെന്ന പദ്ധതിക്കു കുഞ്ഞു മിഷനറിമാർ ആശയമിട്ട് യാഥാർഥ്യമാക്കിയത്.

പ്രാർത്ഥനയും സുകൃതങ്ങളും ത്യാഗപ്രവൃത്തികളുമായി 22 ദിനങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ചായിരുന്നു വീട് നിർമ്മാണത്തിനു കഴിഞ്ഞ മാർച്ച് 12നു തുടക്കമിട്ടത്. കുഞ്ഞുമിഷനറിമാർ മാതാപിതാക്കളുടെ പിന്തുണയിൽ 3.1 ലക്ഷം രൂപ സമാഹരിച്ചു. മറ്റുള്ളവരിൽ നിന്നു 3.2 ലക്ഷം രൂപ കൂടി സമാഹരിച്ച് ആറരലക്ഷത്തോളം രൂപ ചെലവുവരുന്ന വീടിന്‍റെ നിർമമ്മാണമാണു പൂർത്തീകരിച്ചിട്ടുള്ളത്.

എസ്സ്എംവൈഎം മുൻ ഭാരവാഹിയും കോണ്‍ട്രാക്‌ടറുമായ സുനിൽ പീറ്റർ വഴുതനപ്പള്ളം തൊഴിലാളികളുടെ പണിക്കൂലി മാത്രം വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾക്കു തയാറായി. എസ്എംവൈഎം മുൻ ഭാരവാഹിയും ഇലക്‌ട്രിക്കൽ കോണ്‍ട്രാക്‌ടറുമായ രാജു ആശാരിപറമ്പിൽ ഇലക്‌ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ ചെലവു മാത്രം സ്വീകരിച്ച് ചെയ്തു നൽകി.

ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, മിഷൻലീഗ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ ബ്ലെസി എന്നിവരുടെ നിർദേശങ്ങൾക്കനുസൃതമായി മിഷൻലീഗ് ഭാരവാഹികളുടെയും വിശ്വാസ പരിശീലകരുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണു ഭവനനിർമ്മാണത്തിനു നേതൃത്വം നൽകിയത്.

അർബുദബാധിതനായിരുന്ന കുടുംബനാഥനു കരുത്താകാനായി ലക്ഷ്യമിട്ട പദ്ധതി പൂർത്തീകരണത്തിലെത്തും മുൻപേ കുടുംബനാഥൻ നിത്യയാത്രയായെന്നതു മാത്രമാണ് ഭവന നിർമ്മാണത്തോട് ചേർന്നു നിന്നവരുടെ സങ്കടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group