ഉടൻ കുട്ടനാടിന്റെ വികസനം ഉറപ്പു വരുത്തണം : മാർ പെരുന്തോട്ടം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനത്തിനായ് കേഴുന്ന കുട്ടനാട് എന്ന ഓൺലൈൻ സിമ്പോസിയത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. അതിജീവനത്തിനായി കേഴുന്ന കുട്ടനാടിന്റെ പ്രതിസന്ധികളെക്കുറിച്ചു ശാസ്ത്രീയമായി പഠിച്ച് ഉടൻ വികസന മാസ്റ്റർ പ്ലാൻ തയാറാക്കി പദ്ധതികൾ നടപ്പാക്കണമെന്നു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം. വിദഗ്ധാഭിപ്രായത്തോടൊപ്പം കുട്ടനാട്ടുകാരുടെ അഭിപ്രായങ്ങളും സ്വീകരിച്ചുവേണം പദ്ധതികൾ വിഭാവനം ചെയ്യുവാനും രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കാനുമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group