രോഗത്തിനും ലാഭത്തിനു മേലെയായിരിക്കണം രോഗിയുടെ അന്തസ്സ്: ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻസിറ്റി: രോഗത്തിനും ലാഭത്തിനും ഉപരിയായി, രോഗിയുടെ അന്തസ്സിന് ആരോഗ്യപ്രവർത്തകർ പ്രാധാന്യം കൽപ്പിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
റോമിലെ ക്യാമ്പസ് ബയോ മെഡിക്കൽ സർവ്വകലാശാല ആശുപത്രിയിൽ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജീവിതവും തള്ളിക്കളയത്തക്കവിധം അയോഗ്യമായതോ ലാഭത്തിനായി ഇരയാക്കപ്പെടേണ്ടതോ അല്ല എന്ന് സാക്ഷ്യപ്പെടുത്താൻ കത്തോലിക്കരായ ആരോഗ്യപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വൈദ്യശാസ്ത്രത്തിൽ ശാസ്ത്രത്തിനും ഗവേഷണങ്ങൾക്കുമുള്ള പ്രാധാന്യം അടിവരയിട്ടു കൊണ്ട് ” ശാസ്ത്രമില്ലാതെയുള്ള പരിചരണം വ്യർത്ഥമാണ്, അതേ പോലെ പരിചരണമില്ലാത്ത ശാസ്ത്രം വന്ധ്യവും” എന്നും മാർപാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group