ടെക്സാസ്; ബീയുമോണ്ട് രൂപതയ്ക്ക് ഈവർഷം നഷ്ടമായത് ആറു വൈദികരെ . ഇതിൽ മൂന്നുപേർ ശുശ്രൂഷയിൽ സജീവമായി നിലനിൽക്കുമ്പോഴായിരുന്നു മരണം. വൈദികരുടെ മരണം കനത്ത നഷ്ടമാണ് രൂപതയ്ക്ക് വരുത്തിയിരിക്കുന്നതെന്നും ഈ കുറവ് പരിഹരിക്കാൻ ഒന്നുകിൽ അടുത്ത രൂപതയിൽ നിന്ന് വൈദികരുടെ സേവനം വേണ്ടിവരുമെന്നും ഇല്ലെങ്കിൽ ദൈവവിളിയിൽ വർദ്ധനവുണ്ടാകണമെന്നും സെന്റ് ആന്റണി കത്തീഡ്രൽ ബസിലിക്ക റെക്ടർ ഫാ. ഷാനെ ബാക്സ്റ്റർ പറഞ്ഞു.
രൂപതയിലെ തന്നെ ആദ്യ വൈദികനായ ഡെൽഫൈൻ മീക്ക്സ് ആണ്മ രണമടഞ്ഞവരിൽ ഒരാൾ. . ഓഗസ്റ്റിലാണ് മൂന്നുവൈദികർ മരണമടഞ്ഞത്.രൂപതയിൽ ആകെ 48 ഇടവകകളാണ് ഉള്ളത്. എന്നാൽ പലവൈദികരും ഒന്നിലധികം ഉത്തരവാദിത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കൂടുതൽ ദൈവവിളികൾക്കായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും ഫാ. ഷാനെ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group