കുടുംബങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾ ഓഗസ്റ്റ്‌ മുതല്‍..പാലാ രൂപത സർക്കുലർ പുറപ്പെടുവിച്ചു.

കുടുംബ വർഷത്തോട് അനുബന്ധിച്ച് പാലാ രൂപതയിൽ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ വിശദീകരിച്ചുകൊണ്ട് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സർക്കുലർ പുറത്തിറക്കി . ഈ സര്‍ക്കുലര്‍ 2021 ആഗസ്റ്റ്‌ 1-ാം തീയതി ഞായറാഴ്ച എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വായിക്കേണ്ടതാണ്‌ എന്ന നിർദ്ദേശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്.2000 നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്പതികള്‍ക്ക്‌ അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം, 2021 ഓഗസ്റ്റ്‌ മുതല്‍ പാലാ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റുവഴി ലഭിക്കുന്നു.നാലാമതു മുതലുള്ള കുട്ടികളുടെ പഠന ചിലവുകള്‍ സൗജന്യമായി വഹിക്കുകയും പ്രസവചിലവുകൾ , ജോലി ഉൾപ്പടെ ഉള്ള സഹായങ്ങൾ നൽകുന്നതായും രൂപത പ്രഖ്യാപിച്ചിട്ടുണ്ട്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group