ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പ്രദർശനം മക്കാവുവിൽ ആരംഭിച്ചു

ലോകത്തിൽ നടന്നിട്ടുള്ള ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പ്രദർശനം മക്കാവുവിൽ ആരംഭിച്ചു.

കാത്തലിക് കൾച്ചറൽ അസോസിയേഷനാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.ജൂലൈ 31 വരെയാണ് പ്രദർശനം നടക്കുക.”ലോകത്തിലെ  ദിവ്യകാരുണ്യാത്ഭുത ങ്ങൾ” എന്നാണ് പ്രദർശനത്തിന്റെ പേര്. കത്തോലിക്കാസഭ അംഗീകരിച്ച 17 ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പ്രദർശനം ഇവിടെയുണ്ടാകും.

മിലൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാർലോ അക്യൂട്ടിസാണ് പ്രദർശനം സ്പോൺസർ ചെയ്തിരിക്കുന്നത്.ഏഷ്യൻ രൂപതകളിൽ നിന്ന് ഇന്റർനാഷനൽ യൂക്കരിസ്റ്റിക് എക്സിബിഷൻ നടത്താനുള്ള അവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് മക്കാവുവിനാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group