പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിശ്വാസിസമൂഹം അണിനിരന്നു…

കോട്ടയം: നര്‍ക്കോട്ടിക്ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കണമെന്ന പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസി സമൂഹവും പാലാ രൂപതയുടെ മുന്നില്‍ സമ്മേളിച്ചു. ഇന്ന് വൈകുന്നേരം കുരിശുപള്ളി കവലയിൽ നിന്ന് ബിഷപ്പ് ഹൗസിനു മുന്നിലേക്ക് നടത്തിയ ഐക്യധാർട്യ പ്രകടനത്തിൽ പാലാ ബിഷപ്പിന് ഐക്യധാർട്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി ക്രൈസ്തവ സംഘടനകളും വിശ്വസികളും പങ്കെടുത്തു.
ഇന്നലെ അസഭ്യം നിറഞ്ഞ വാക്കുകളുമായി പാലാ രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും ചില തീവ്ര സ്വഭാവമുള്ള സംഘടനകള്‍ നടത്തിയ പ്രകടനത്തിന്റെ പിറ്റേദിവസം തന്നെ വിശ്വാസ സമൂഹം രൂപതാധ്യക്ഷൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത് ശ്രദ്ധേയമായി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group