The famous writer and social thinker Jesuit priest Father Bernardine Harry has died.
ജക്കാർത്ത: സാമൂഹിക ചിന്തകനും പ്രശസ്ത എഴുത്തുകാരനുമായ ഇന്തോനേഷ്യൻ ജെസ്യൂട്ട് പുരോഹിതൻ ഫാദർ ബെർനാഡിനസ് ഹെറി പ്രിയാനോ (60) അന്തരിച്ചു. ഡിസംബർ 21-ന് ജക്കാർത്തയിൽ വെച്ച് ഹൃധയാഗത്തെ തുടർന്നാണ് മരണപ്പെട്ടത്. “ദ്രിയാർക്ക സ്കൂൾ ഓഫ് ഫിലോസഫി”യിലെ ബിരുദാന്തര പഠന വകുപ്പിന്റെ തലവനായിരുന്നു ഇദ്ദേഹം. അദ്ധ്യാപനത്തിലും ശ്രദ്ധേയനായിരുന്നു. അദ്ധ്യാപനത്തിന് പുറമെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതിലും അദ്ദേഹം വളരെ സജീവമായിരുന്നു.
ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലെ സർവ്വകലാശാലയിൽ നിന്നും സോഷ്യാളജി പഠനം പൂർത്തിയാക്കിയ അദ്ദേഹം, ‘ലണ്ടൺ സ്കൂൾ ഓഫ് എക്കണോമിക്സിലും’ നിന്ന് പോളിക്റ്റിക്സിലും ഡോക്ടറേറ്റ് നേടിയിരുന്നു. 1990-കളിൽ നഗരത്തിലെ ദരിദ്രരെ സഹായിക്കുന്ന ‘ജക്കാർത്ത സോഷ്യൽ ഇൻസ്റ്റിറ്റൂട്ടിന്റെ’ പ്രധാന ഗവേഷകനായും ഡെപ്യൂട്ടി ഡിറക്ടറായും ഫാ.ഫെറി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 മെയ് മാസത്തിൽ ഇന്തോനേഷ്യയിൽ ചൈനീസ് വിരുദ്ധ കലാപം ഉണ്ടായപ്പോൾ നിരവധി സാഹായങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുരിതമാനുഭവിക്കുന്നവരിൽ എത്തിച്ചിരുന്നു.
ഫാ.ഫെറി ദേശീയ സാമൂഹിക മാധ്യമങ്ങളിലും, പ്രത്യേകിച്ച് ഏറ്റവും വലിയ ദേശീയ പത്രമായ കോമ്പസിലും ജാക്കർത്താ പോസ്റ്റിലും ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സാമൂഹിക പ്രശനങ്ങളെക്കുറിച്ച് അദ്ദേഹം നിരവധി പുസ്ഥകങ്ങൾ രചിച്ചിരുന്നു. 2018-ൽ അവസാനമായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്ഥകം കോറുപ്സി; മേലാക്ക് ആർട്ടി, മെനിബാക്ക് ഇമ്പ്ലിക്കാസി( അഴിമതി; അർഥം കണ്ടെത്തൽ, പ്രത്യാഗാതങ്ങൾ പരിശോധിക്കൽ) ഇന്തോനേഷ്യയിലെ അക്കാദമിക്ക്, അഴിമതി വിരുദ്ധ പ്രവർത്തകർക്കുള്ള ഒരു ഗൈഡായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി പ്രമുഖ വ്യക്തികൾ അനുശോചനം അറിയിച്ചു. ഡിസംബർ 23-ന് സെൻട്രൽ ജാവാ പ്രവിശ്യയിലെ ഗിറിസോണ്ടയിൽ സ്ഥിതിചെയ്യുന്ന ജെസ്യൂട്ട് സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group