മാഹി സെന്റ് തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് ഇന്ന് തുടക്കം

മാഹി ജനതയുടെ ഹൃദയ തുടിപ്പായ
മാഹി സെന്‍റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് ഇന്നു കൊടിയേറും.

രാവിലെ 11.30ന് വിശുദ്ധ അമ്മ ത്രേസ്യയുടെ പതാക കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജൻസൺ പുത്തൻവീട്ടിൽ പ്രാർത്ഥന ചടങ്ങുകളോടെ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 ന് അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം രഹസ്യ അറയിൽ നിന്നെടുത്ത് പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.

തിരുനാളറിയിച്ചുകൊണ്ട് കതിനാ വെടികളും മാഹി മുനിസിപ്പാലിറ്റിയിൽ ഈ സമയം പ്രത്യേക സൈറണും നിശ്ചിത സമയങ്ങളിൽ മുഴക്കിയിരുന്നു, വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാ ദം എന്നിവ ഉണ്ടായിരിക്കും. 14, 15 തീയതികളിൽ പ്രധാന തിരുനാൾ നടക്കും. 14ന് വൈകുന്നേരം തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം, 15ന് പുലർച്ചെ ഉരുൾ നേർച്ച എന്നിവ നടക്കും.

വിശുദ്ധ കുർബാന നിയോഗം നൽകുന്നതിനും അടിമ വയ്ക്കുന്നതിനും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും. 22 ന് ഉച്ചകഴിഞ്ഞ് അമ്മത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group