ഐ എസ് തീവ്രവാദികൾ വധിച്ച കന്യാസ്ത്രീകളുടെ ജീവിതകഥ സിനിമയാകുന്നു..

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ യെമനിലെ ഏദനില്‍ കൊല്ലപ്പെട്ട കത്തോലിക്ക കന്യാസ്ത്രീകളുടെ ജീവിതകഥ സിനിമയാകുന്നു.
ദി ഗാര്‍ഡന്‍ ഓഫ് ഏദന്‍’ എന്ന പേരിൽ നിർമ്മിക്കുന്ന ചിത്രം 2016 മാര്‍ച്ച് 4ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ ദാരുണമായി കൊലപ്പെടുത്തിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ സിസ്റ്റര്‍ അന്‍സെലം, സിസ്റ്റര്‍ റെജിനെറ്റെ, സിസ്റ്റര്‍ ജൂഡിത്ത്, സിസ്റ്റര്‍ മാര്‍ഗരിറ്റെ എന്നീ കത്തോലിക്ക കന്യാസ്ത്രീമാരെ കേന്ദ്രീകരിച്ചാണ്.
അന്നത്തെ ആക്രമണത്തില്‍ ഇവര്‍ക്ക് പുറമേ, പ്രായമായവരും, സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിലാണ് മലയാളിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഈ ചിത്രം പ്രേക്ഷകരില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും രക്തസാക്ഷിത്വത്തിന്റെ ഒരു കഥ മാനവികതയുടെ പ്രഘോഷണം കൂടിയായിരിക്കുമെന്നും ബ്രിട്ടീഷ് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷെര്‍ണാ ബദ്രേസ പറഞ്ഞു.
പദ്ധതിയുടെ വന്‍ ചിലവും, സങ്കീര്‍ണ്ണതകളും കണക്കിലെടുത്ത്, ഒരു ഡോക്യുമെന്ററി എന്നതിന് പകരം ഒരു നാടകീയമായ പുനരാവിഷ്കാരമായിരിക്കും ഈ സിനിമയെന്നു നിര്‍മ്മാതാവായ ലിയാം ഡ്രൈവര്‍ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group