ആദ്യത്തെ കത്തോലിക്ക സർവ്വകലാശാല തിമോറില്‍ ഒരുങ്ങുന്നു…

ഏഷ്യൻ രാജ്യമായ ഈസ്റ്റ് തിമോറിൽ ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി ഉയരാൻ സാഹചര്യമൊരുങ്ങുന്നു.ഇതുസംബന്ധിച്ച് സഭാ നേതൃത്വം നടത്തിയ ഇടപെടലിന് ഭരണകൂടത്തിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഇത് സാധ്യമായാൽ തെക്ക് കിഴക്കൻ ഏഷ്യയുടെ ഭാഗമായ കിഴക്കൻ തിമോറിലെ വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ജോസഫ് സ്‌കൂളിനെ യൂണിവേഴ്‌സിറ്റിയായി മാറ്റാനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിലി ആർച്ച്ബിഷപ്പ് വിർജീലിയോ ദോ കാർമോ ദാ സിൽവ, വിദ്യാഭ്യാസമന്ത്രി ലോംഗ്വിൻഹോസ് സാന്റോസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അനുവാദം ലഭിച്ചാൽ രാജ്യത്ത് ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി ഉയരും.സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, മാനവികത എന്നിവ ഉൾക്കൊള്ളുന്ന പഠന സൗകര്യങ്ങളാണ് ഈ വർഷം ഒരുക്കുന്നതെന്നും വരും വർഷം കാർഷിക, വൈദ്യശാസ്ത്ര മേഖലകളിൽകൂടി പഠനസൗകര്യം ഒരുക്കാനാകുമെന്നും,അധ്യാപനത്തിനായി പി.എച്ച്.ഡി ബിരുദമുള്ള 50 അധ്യാപകരെ നിയമിക്കുംമെന്നും വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group