ക്ലരീഷ്യൻ സന്യാസ സഭയുടെ ഭാരതത്തിലെ ആദ്യ ക്ലരീഷ്യൻ ഫാ. ജോസഫ് മാധവത്ത് സിഎം എഫ് അന്തരിച്ചു. 86 വയസ്സായിരുന്നു.പാലാ മാധവത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരി ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷ ഇന്നു 2.30 ക്ലരീഷ്യൻ സഭയുടെ സെന്റ് തോമസ് പ്രവിശ്യ പ്രോവിൻഷ്യൽ ഫാ.ജോസ് തേൻപിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കും. തുടർന്നു മൂന്നിനു പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും.
1968 ൽ ഫ്രാങ്ക്ഫർട്ടിൽ വച്ച് ബിഷപ് സെബാസ്റ്റ്യൻ വയലിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. ജർമ്മനിയിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയുടെ നിർമാണം പൂർത്തിയാക്കി സുപ്പീരിയറായി ഏതാനും വർഷം സേവനം ചെയ്തശേഷം ക്ലരീഷ്യൻ സമൂഹത്തെ ഭാരതത്തിന്റെ ഇതരസംസ്ഥനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനായി ഇറങ്ങിത്തിരിച്ചു. 1984-ൽ അദ്ദേഹത്തിനുണ്ടായ കാറപകടത്തിനുശേഷം കുറവിലങ്ങാട് ക്ലാരെറ്റ് ഭവനിൽ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group