മിഷനറീസ് ഓഫ് ചാരിറ്റിയെ നയിക്കാൻ ആദ്യമായി ഒരു മലയാളി.
എറണാകുളം റീജണൽ ഹൗസിലെ റീജണൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു വരുന്ന സിസ്റ്റർ മേരി ജോസഫിനെ തേടിയായിരുന്നു പുതിയ നിയോഗമെത്തുന്നത്.
2014 മുതൽ 19 വരെ അസിസ്റ്റന്റ് ജനറാളായി കോൽക്കത്തയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദർ ജനറാളാകുമെന്ന പ്രതീക്ഷ ഇവിടുത്തെ മറ്റു സിസ്റ്റർമാർക്ക് ഉണ്ടായിരുന്നില്ലെങ്കിലും കൗണ്സിലറാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുൻപ് പോളണ്ടിൽ റീജണൽ സുപ്പീരിയർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ച അറുപത്തിയെട്ടുകാരിയായ സിസ്റ്റർ മേരി ജോസഫിന്റെ സമർപ്പിത ജീവിതത്തിന്റെ ഏറിയ പങ്കും യൂറോപ്യൻ രാജ്യങ്ങളിലായിരുന്നു. ആത്മീയ സേവനത്തിന്റെ പാതയിൽ വിവിധ രാജ്യങ്ങളിൽ ഫോർമേറ്റർ ഉൾപ്പെടെയുള്ള പദവികളും വഹിച്ചിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ ഒന്നര വർഷം മാത്രമാണ് ഉണ്ടായിരുന്നത്. തൃശൂർ പൊയ്യ പാറയിൽ ദേവസി-കൊച്ചുത്രേസ്യ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെയാളാണ് സിസ്റ്റർ മേരി ജോസഫ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group