ആദ്യ മിഷ്ണറി രക്തസാക്ഷി ഫാ. ജയിംസ് കോട്ടായില്‍ അനുസ്മരണo നടത്തി.

തിരുവനന്തപുരം :കേരളത്തിന്റെ ആദ്യത്തെ മിഷ്ണറി രക്തസാക്ഷിയായ ജയിംസ് കോട്ടായിലിൽ അനുസ്മരണo നടത്തി. ഓണ്‍ലൈനായി നടന്ന അനുസ്മരണ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിർവഹിച്ചു.
തുടർന്ന്അഡ്വ. ഡോ. ഷിബു ജോസഫ്, രാജേഷ് ജയിംസ്, ഫാ. ചാള്‍സ് ഞാറക്കുളം ഒഐസി, ഫാ. സുരാജ് കോട്ടായില്‍ സിഎംഐ (മൈസൂര്‍ തുടങ്ങിയവർ സംസാരിച്ചു,1915ല്‍ പാലാ രൂപതയിലെ തുരുത്തിപ്പള്ളി ഇടവകയില്‍ കോട്ടായില്‍ ചാക്കോമറിയം ദമ്പതികളുടെ മകനായിട്ടാണ് ഫാ. ജയിംസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജസ്യൂട്ട് സഭയിലെ റാഞ്ചി പ്രോവിന്‍സില്‍ ചേര്‍ന്നു. 1948 നവംബര്‍ ഒന്നിനു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നവാടാട്ട് എന്ന പിന്നാക്ക ഗ്രാമപ്രദേശത്താണ്
ഇടയ ദൗത്യത്തിനായി എത്തിയത്. നാടിന്റെ ആത്മീയ പുരോഗതിക്ക് നേതൃത്വം നൽകിയ ഫാദറിന് മത-അധികാരികളുടെ ഭാഗത്തുനിന്നും ധാരാളം എതിർപ്പുകളും നേരിടേണ്ടിവന്നു തുടർന്ന് 1967 ജൂലൈ 13നു രാത്രിയില്‍ സഹായം ചോദിച്ചു എന്ന വ്യാജേന എത്തിയ രണ്ടുപേര്‍ ഫാ. ജയിംസിനെ താമസസ്ഥലത്തു വച്ചു കുത്തിപ്പരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മൂന്നാംദിവസം അദ്ദേഹം മരണപ്പെടുകയായിരുന്നു ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group