അപാറ്റിന ഗോത്ര വിഭാഗത്തിൽ നിന്ന് ആദ്യ കന്യാസ്ത്രീ

അരുണാചൽ പ്രദേശിലെ അപാറ്റിന ഗോത്ര വിഭാഗത്തിൽ നിന്ന് ആദ്യത്തെ കന്യാസ്ത്രീയായി
സിസ്റ്റർ ഡ്യൂല്ല യാക്കങ് പ്രഥമവ്രതവാഗ്ദാനം സ്വീകരിച്ചു.ദിമാപൂർ മൗണ്ട് കാർമൽ ചർച്ചിൽ നടന്ന ചടങ്ങിൽ കോഹിമ ബിഷപ്പ് മാർ.ജോസഫ് തോപ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.തങ്ങളുടെ ഗോത്രത്തിൽ നിന്ന് ദൈവ ശുശ്രൂഷയ്ക്കായി ഒരാളെ ദൈവം തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടെന്ന് അപാറ്റിന കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് നാനി.എസ്.തെരേസ പറഞ്ഞു.സീറോവാലിയിൽ താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗമാണ് അപാറ്റിന..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group