കത്തോലിക്ക സഭയുടെ ആദ്യത്തെ സന്യാസിനി മഠം തുറന്നു..

ദുഷാന്‍ബെ: താജിക്കിസ്ഥാനിൽ കത്തോലിക്ക സഭയുടെ ആദ്യത്തെ സന്യാസിമഠം തുറന്നു.വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലാണ് സന്യാസിനി മഠം അറിയപ്പെടുക.ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇൻകാർനേറ്റ് വേർഡിനാണ് മഠത്തിന്റെ നടത്തിപ്പ് ചുമതലയുള്ളത്. കമ്മ്യൂണിസത്തിന്റെ പിടിയിലമർന്ന സമയത്തും മധ്യേഷ്യയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്താൻ മുൻകൈയെടുത്ത മാർപാപ്പയാണ് ജോൺ പോൾ, അതിനാലാണ് പാപ്പയുടെ പേര് തന്നെ മഠത്തിനിടാൻ സഭാനേതൃത്വം തീരുമാനിച്ചത്.
ഉസ്ബക്കിസ്ഥാനിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. ജേർസി മകുലിവിക്സ് അർപ്പിച്ച വിശുദ്ധ കുർബാനയായിരുന്നു കൂദാശ ചടങ്ങിലെ പ്രധാനപ്പെട്ട ഭാഗം. കൂദാശയോടനുബന്ധിച്ച് അർജന്റീനയുടെ മധ്യസ്ഥയായ ലുജാനിലെ കന്യാകാ മാതാവിന്റെ രൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group