ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡിയോ ചാപ്പല്‍ മുംബൈയിൽ ആരംഭിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡിയോ ചാപ്പല്‍ മുംബൈയിൽ ആരംഭിച്ചു.ബാന്ദ്രയിലുളള സൊസൈറ്റി ഓഫ് സെന്റ് പോള്‍ പ്രോവിന്‍ഷ്യല്‍ ഹൗസിലാണ് ആദ്യത്തെ സ്റ്റുഡിയോ ചാപ്പല്‍ ആരംഭിച്ചത്.

മുംബൈ സഹായ മെത്രാന്‍ ജോണ്‍ റൊഡ്രീഗസ് ചാപ്പല്‍ ആശിര്‍വദിച്ചു.മഹാമാരിക്കാലത്ത് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളില്‍ സഹായിക്കുന്നതിന് ഇത്തരത്തിലുള്ള നവീനമായ ഒരു ദൈവാലയം പടുത്തുയര്‍ത്തിയതിന് ബിഷപ് അഭിനന്ദനങ്ങള്‍ അറിയിച്ചു.ദൈവം തന്റെ മക്കളോട് പല മാര്‍ഗത്തില്‍ സംസാരിക്കുന്നു. ഈ മഹാമാരിയിലൂടെയും അവിടുന്ന് നമ്മളോട് സംസാരിക്കുന്നുണ്ട്. ഈ ദൈവാലയം ജനങ്ങള്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്.ഈ ദൈവാലയത്തില്‍ നിന്ന് ദൈവം തന്റെ ജനത്തോട് ദിവ്യകാരുണ്യ ആരാധനയിലൂടെയും മറ്റും സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും; ബിഷപ് കൂട്ടിച്ചേര്‍ത്തു.ഈ സ്റ്റുഡിയോ ചാപ്പല്‍ ഓണ്‍ലൈനായുള്ള ആത്മീയ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് സെന്റ് പോള്‍സ് മള്‍ട്ടിമീഡിയ ഡയറക്ടര്‍ ഫാ. ജോണി പനന്താനം പറഞ്ഞു.ലോക്ഡൗണ്‍ കാലത്ത് വിശ്വാസികളുടെ ആത്മീയയാത്രയില്‍ അവരെ അനുധാവനം ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓണ്‍ലൈന്‍ ദിവ്യകാരുണ്യ ആരാധനയിലൂടെ ലഭിച്ച അനവധിയായ ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ച് അനേകം ആളുകള്‍ തങ്ങളുടെ വിശ്വാസസാക്ഷ്യം എഴുതി അറിയിച്ചിട്ടുണ്ടെന്നും അനുദിന ആരാധന നയിക്കുന്ന ഫാ. റെനോള്‍ഡ് പാസ്‌കല്‍ പറഞ്ഞു.
പുതിയ ചാപ്പലിന്റെ നിര്‍മ്മാണത്തിന് സഹായിച്ചവരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും ഈ ചാപ്പല്‍ അനുദിനം ആവശ്യമായ കൃപ നേടിയെടുക്കുന്നതിന് സഹായിക്കുന്നതിനായി സമര്‍പ്പിക്കുന്നുവെന്നും സെന്റ് പോള്‍സ് പ്രോവിന്‍ഷ്യാള്‍ ഫാ. വര്‍ഗീസ് ഞാളിയന്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group