വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ നവവധുവിനെ കുറിച്ചറിയാം..

22-ാം വയസ്സിൽ റോഡപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയായ സാന്ദ്ര സബാറ്റിനി എന്ന യുവതിയെ ഇന്നലെ (ഒക്ടോബർ 24 -)ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. ഉപവി പ്രവർത്തനങ്ങൾ കൊണ്ടും പ്രാർത്ഥനാജീവിതം കൊണ്ടും ഈ യുവതി പാവപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നു. അവളുടെ വലിയ സ്വപ്നമായിരുന്നു ആഫ്രിക്കയിൽ പോയി സേവനം ചെയ്യണം എന്നുള്ളത്. പക്ഷേ, വിവാഹം ഉറപ്പിച്ചിരുന്ന വേളയിൽ നിർഭാഗ്യവശാൽ ഇവർ കാറപകടത്തിൽ മരണപ്പെട്ടുകയായിരുന്നു

ഇറ്റാലിയൻ പട്ടണമായ റിക്കിയോണിൽ 1961 ആഗസ്റ്റ് 19 -നാണ് സാന്ദ്ര സബാറ്റിനി ജനിച്ചത് . റിമിനിയിലെ മിസാനോ അഡ്രിയാറ്റിക്കോ മുനിസിപ്പാലിറ്റിയിൽ തന്റെ കുട്ടിക്കാലം ചെലവഴിച്ചു. പിന്നീട്, ഇവരുടെ കുടുംബം സാൻ ഗിറോളാമോയുടെ റെക്ടറിയിലേക്കു മാറി.വൈദ്യശാസ്ത്രത്തിൽ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച അവൾ ഒഴിവുസമയങ്ങളും അവധിക്കാലവും രോഗികളെ ശുശ്രൂഷിക്കുന്നതിനായി വിനിയോഗിച്ചു. അവൾ എപ്പോഴും പ്രാർത്ഥനയുടെ ഒരു ജീവിതം നയിച്ചു. ജപമാലയും ദൈവവചന ധ്യാനവും, എല്ലാ ദിവസവും അതിരാവിലെ 12 മുതൽ ഒരു മണി വരെയും ദിവസത്തിന്റെ ആദ്യ മണിക്കൂർ പ്രാർത്ഥിക്കുന്ന പതിവും സാന്ദ്രയ്ക്ക് ഉണ്ടായിരുന്നു.ഇരുപതാമത്തെ വയസ്സിൽ ഗിഡോ റോസിയെ കണ്ടു. ആഫ്രിക്കയിലേക്ക് പോകുക എന്ന തന്റെ സ്വപ്നം അദ്ദേഹവുമായി അവൾ പങ്കുവയ്ക്കുമായിരുന്നു. 1984 ഏപ്രിൽ 29 -ന് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ഗിഡോയുടെ വാഹനത്തിൽ നിന്ന് ഇറങ്ങിയ അവൾ റോഡ് മുറിച്ചുകടക്കാൻ കാത്തു നിൽക്കുമ്പോൾ എതിർദിശയിൽ സഞ്ചരിച്ച ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും അധികം താമസിയാതെ മെയ്മാസം രണ്ടാം അവൾ ഇഹലോകവാസം വെടിഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group