റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ യുക്രൈനിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും ആണെന്ന് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു.
മാർച്ച് 17 ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ബിഷപ്പ് വീണ്ടും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥയെക്കുറിച്ച് വിവരിച്ചത്.
“കീവിലെ ഗ്രാമങ്ങളിൽ, സ്ത്രീകളാണ് റഷ്യൻ അധിനിവേശത്തിന്റെ പ്രധാന ഇരകൾ. അവർ നിരന്തരം അക്രമത്തിനും അപമാനത്തിനും ബലാത്സംഗത്തിനും ഇരകളാകുന്നു” – ആർച്ചുബിഷപ്പ് പറഞ്ഞു. യുക്രേനിയൻ തലസ്ഥാനത്തെ ബോംബ് ഷെൽട്ടറിൽ തന്റെ നവജാത ശിശുവിനെ മുലയൂട്ടുന്ന ഒരു സ്ത്രീയെ ചിത്രീകരിക്കുന്ന ‘കീവൻ മഡോണ’ എന്നറിയപ്പെടുന്ന ഒരു വൈറൽ ചിത്രത്തെക്കുറിച്ചും ആർച്ചുബിഷപ്പ് തന്റെ സന്ദേശത്തിൽ പരാമർശിച്ചു.
പലപ്പോഴും രാത്രിയും പകലും, വിരിച്ച കരങ്ങളുമായി യുക്രൈനു വേണ്ടി പ്രാർത്ഥിക്കുന്ന സ്ത്രീകളുണ്ടെന്നും അവർ യുക്രേനിയൻ ജനതയ്ക്ക് പ്രത്യാശയുടെ അടയാളങ്ങളാണെന്നും ബിഷപ്പ് അനുസ്മരിച്ചു .
ഫെബ്രുവരി 24- ന് റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ മൂന്നു ദശലക്ഷ ത്തിലധികം ആളുകൾ ആണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group