കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍,കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ഉള്‍നാടന്‍ മത്സ്യതൊഴിലാളി ഫോറം, കേരള ലേബര്‍ മൂവ്മെന്റ്, ട്രിവാന്‍ഡ്രം മത്സ്യതൊഴിലാളി ഫോറം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ മെയ് 23 പണിമുടക്കുന്നു.
പെട്രോള്‍ – ഡീസല്‍ – മണ്ണെണ്ണ വില വര്‍ദ്ധനവ്, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര സംസ്ഥാന നിയമങ്ങള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ അപര്യാപ്തത, മത്സ്യഫെഡിന്റെ കാര്യക്ഷമതയില്ലായ്മ, തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് അനുഭവിക്കുന്ന യാതനകളും പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും, ഉള്‍നാടന്‍ ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കം ചെയ്യാത്ത അവസ്ഥ, ഉള്‍നാടന്‍ ജലാശയവും ജലസമ്പത്തും സംരക്ഷിക്കുന്നതിന് എം എസ് സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കാത്ത അവസ്ഥ, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍, മത്സ്യത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കല്‍, മണ്ണെണ്ണ ദൗര്‍ലഭ്യം പരിഹരിക്കാന്‍ 25 രൂപ നിരക്കില്‍ മണ്ണെണ്ണ നല്കുന്ന പ്രശ്നം, പ്രകൃതിക്ഷോഭം മൂലവും മത്സ്യസമ്പത്തിന്റെ കുറവുമൂലവും തൊഴില്‍രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിനെ സംബന്ധിച്ച് , നിയമ വിരുദ്ധമായി നടത്തുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്, മാരിടൈം സോണ്‍ നിയമം ഭേദഗതി ചെയ്യുന്നതിനെ സംബന്ധിച്ച്, തീരവും തീരദേശവാസികളേയും സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് , മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ പട്ടികജാതി/പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മണ്ഡല് കമ്മീഷന് ശുപാര്‍ശ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group