ആവേ മരിയ റേഡിയോയുടെ സ്ഥാപകനും പ്രസിഡൻ്റുമായ എഐ ക്രെസ്റ്റ വിടവാങ്ങി. കരള്‍ അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച മിഷിഗണിലെ വസതിയിൽവെച്ചായിരിന്നു അന്തരിച്ചത്. 72 വയസ്സായിരുന്നു. മുൻ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റ് സമൂഹാംഗമായിരുന്ന എഐ ക്രെസ്റ്റ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നതിന് ശേഷം ആയിരങ്ങളെ തിരുസഭയിലേക്ക് അടുപ്പിച്ചിരുന്നു. ക്രെസ്റ്റയുടെ ശബ്ദം ഇഡബ്ല്യുടിഎന്‍ കാത്തലിക് റേഡിയോ ഉൾപ്പെടെ നൂറുകണക്കിന് റേഡിയോ സ്റ്റേഷനുകളിൽ നിന്ന് സംപ്രേക്ഷണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group