വീണ്ടും ക്രൈസ്തവസമൂഹത്തെ വേട്ടയാടി ഫുലാനികൾ

ക്രൈസ്തവർക്കു നേരെ നൈജീരിയയിൽ വീണ്ടും ഫുലാനികളുടെ ആക്രമണം. ഒരു ഗർഭിണിയെ മുറിവേൽപ്പിക്കുകയും അമ്മയെയും നാല് കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയും നിരവധി ക്രൈസ്തവ ഭവനങ്ങൾ തീ വച്ച് നശിപ്പിക്കുകയുംചെയ്തതായി മോണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നൈജീരിയയിലെ സാബോ ജിആർഎ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.ഗർഭിണിയായ ഒരു സ്ത്രീയേയും അവരുടെ അമ്മായിയമ്മയെയും തട്ടിക്കൊണ്ടു പോകാൻ അക്രമികൾ ശ്രമിച്ചെങ്കിലും സൈന്യം അവരെ രക്ഷപെടുത്തുകയായിരുന്നു. സ്ത്രീയുടെ കാലിൽ വെടിയേറ്റിട്ടുണ്ട്.

സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ അക്രമികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് വക്താവ് മുഹമ്മദ് ജലിഗെ പറഞ്ഞു.സുരക്ഷാ ജീവനക്കാർ, അക്രമികളുടെ ശ്രമം പരാജയപ്പെടുത്തിയതിനാൽ ക്ഷുഭിതരായ അക്രമിസംഘം താമസക്കാരുടെ വീടുകൾക്ക് തീയിട്ട ശേഷം രക്ഷപെടുകയായിരുന്നുവെന്നും പോലീസ് മേധാവി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group