The gang is active in creating fake IDs on social media and sending messages to girls in the name of priests
തിരുവനന്തപുരം: വൈദികരുടെയും സന്യസ്തരുടെയും പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ രൂപീകരിച്ച് പെൺകുട്ടികൾക്ക് സന്ദേശം അയക്കുന്ന സംഘം സജീവമാകുന്നു. കേരളത്തിലെ തെക്കൻ മേഖല കേന്ദ്രീകരിച്ചും, മലബാർ മേഖല കേന്ദ്രീകരിച്ചുമാണ് ഈ സംഘങ്ങളുടെ പ്രവർത്തനങ്ങൾ സജീവമാകുന്നതെന്നാണ് കണ്ടെത്തലുകൾ. വിശ്വാസ യോഗ്യമായ രീതിയിൽ സന്ദേശങ്ങളയച്ചും, നവ-മാധ്യമങ്ങളിലൂടെ ബന്ധങ്ങൾ സ്ഥാപിച്ചുമാണ് ഈ സംഘം പ്രവർത്തിക്കുന്നത്. വ്യാജ ഐഡികളിൽ അക്കൗണ്ടുകൾ (Fake Accounts) നിർമിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. ഇവ വിശ്വാസ യോഗ്യമാകാൻ അവരുടെ ചിത്രങ്ങൾ ഉൾപ്പെടെ വ്യാജ അക്കൗണ്ടുകളിൽ ഇടുന്നതിലൂടെ ആർക്കും ഈ അക്കൗണ്ടുകൾ വ്യാജമാണോയെന്ന് ഒരു സംശയവും ജനിപ്പിക്കുന്നില്ല. പകൽ സമയങ്ങളിൽ പ്രവർത്തന രഹിതം അഥവാ ഡീ-ആക്ടിവേറ്റ് (de-activate) ആയിരിക്കുന്ന അക്കൗണ്ടുകൾ രാത്രിയിൽ സജീവമാകുകയും പെൺകുട്ടികളുടെ ഫേസ്ബുക് മെസ്സഞ്ചറുകളിലേക്ക് (Facebook Messenger ) സന്ദേശങ്ങൾ അയയ്ക്കുകയുമാണ് പതിവ് രീതി.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ സന്ദേശം ലഭിച്ച പെൺകുട്ടി വൈദികനെ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്തു വരുന്നത്. വൈദികൻ ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു. രണ്ട് മാസം മുൻപ് കൊച്ചിയിലും മലബാറിലും ഇതേ സംഭവങ്ങൾ റിപ്പോർട്ട് ചെതിരുന്നു. കൊച്ചിയിലെ സംഭവുമായി ബന്ധപ്പെട്ട് അന്വൊഷണം നടത്തിയ സൈബർ സംഘം വൈദികന്റെ പേരിൽ ഉണ്ടാക്കിയിരിക്കുന്ന ഐ.ഡികൾ വിദേശ രാജ്യങ്ങളിൽ നിന്നുമാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തിയത്.
വൈദികരുടെയും സന്യസ്തരുടെയും പേരിൽ ഇത്തരം സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാല് മാസം മുൻപ് ‘കത്തോലിക്ക് വോക്‌സ്’ ഇത്തരത്തിൽ വൈദികരെയും സന്യസ്തരെയും ഇരകളാക്കി പ്രവർത്തിക്കുന്ന സംഘങ്ങളെ കരുതിയിരിക്കാൻ ഓർമിപ്പിച്ച് ലേഖനം എഴുതിയിരുന്നു. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ തുടരുന്ന വിഭാഗത്തെ ഇരകളാക്കി നടത്തുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യം ശക്തമാകുന്നുണ്ട്. കേരളത്തിൽ വൈദികരെയും സന്യസ്തരെയും മോശമായി ചിത്രീകരിക്കാൻ സംഘടിതമായി പ്രവർത്തിക്കുന്ന വലിയൊരു സംഗം കേരളത്തിൽ ശക്തി പ്രാപിച്ച് വരുന്നുണ്ടെന്നതിന്റെ സൂചനയാണിവ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group