സ്ഥാപനങ്ങൾ ഉണ്ടാക്കുകയല്ല സഭയുടെ ലക്ഷ്യമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്ന് അവരുടെ ക്ഷേമമാണ് സഭ ലക്ഷ്യംവയ്ക്കുന്നതെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗണ്‍സിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. വികസനത്തെ സഭ സ്വാഗതം ചെയ്യുന്നു എന്നാൽ അതിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ബിഷപ്സ് ഹൗസിൽ ചേർന്ന സമ്മേളനത്തിൽ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ടെൽസണ്‍ കോട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളി, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മാളിയേക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാരായ ഫാ. ജെയ്സണ്‍ കരിപ്പായി, ടെൽസണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവർ പ്രസംഗിച്ചു.
കേരളസഭാ നവീകരണത്തെ സംബന്ധിച്ച് കെസിബിസി ഡോക് ട്രൈനൽ കമ്മീഷൻ സെക്രട്ടറി ഡോ.ഫാ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസെടുത്തു. രൂപത ചാൻസലർ ഫാ. നെവിൻ ആട്ടോക്കാരൻ, വൈസ് ചാൻസലർ ഫാ. അനീഷ് പല്ലിശേരി, ഫൈനാൻസ് ഓഫീസർ ഫാ. ലിജോ കോങ്കോത്ത്, ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group