ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിരവധി വിദ്യാര്‍ത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറത്ത് ഒരു സർക്കാർ കോളേജ് അടച്ച് പൂട്ടാനൊരുങ്ങുന്നു. മലപ്പുറം ഐ.എച്ച്.ആർ.ഡി കോളേജാണ് അടച്ച് പൂട്ടാൻ പോകുന്നത്. പുതിയ അധ്യായന വർഷം അഡ്മിഷൻ എടുക്കേണ്ടതില്ലെന്നാണ് കോളേജ് അധികൃതർക്ക് ലഭിച്ച നിർദേശം. സ്വന്തമായി കെട്ടിടമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഒന്നാണ് മലപ്പുറം ഐ.എച്ച്.ആര്‍.ഡി കോളേജ്. മലപ്പുറം ഗവൺമെന്റ് കോളേജ് കെട്ടിടത്തിന്റെ ഉപയോഗിക്കാത്ത ഭാഗമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന് നൽകിയത്. 30 വർഷമായി ഈ സ്ഥലത്താണ് കോളേജ് പ്രവർത്തിക്കുന്നത്.
നേരത്തെ 700 കുട്ടികൾ വരെ ഇവിടെ അപേക്ഷിച്ചിരുന്നു. ബി.എസ്.സി ഇലക്ട്രോണിക്സ് നേരത്തെ നിർത്തി. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മാത്രമാണ് നിലവിലുളള കോഴ്സ്. ഇവിടെ അപേക്ഷിച്ച കുട്ടികളോട് മറ്റ് ഐ.എച്ച്.ആർ.ഡി കോളജുകളിൽ പ്രവേശനം നേടാനാണ് നിർദേശം നൽകുന്നത്. നിലവിൽ പഠിക്കുന്ന വിദ്യാത്ഥികൾ കോഴ്സ് പൂർത്തിയാക്കുന്നതോടെ കോളേജ് അടച്ചു പൂട്ടാനാണ് നീക്കം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group