കുടുംബങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന മഹാതിന്മയായ മദ്യപാനത്തെ സര്‍ക്കാര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും, മദ്യപാനശീലം വെറുമൊരു ദുശ്ശീലം മാത്രമല്ല ഒരു വ്യക്തിയുടെ സര്‍വ്വ നന്മകളെയും നശിപ്പിക്കുന്ന മരണകാരി കൂടിയായ വിഷമാണെന്നും ഈ വിപത്തിനെ ജീവിതത്തില്‍നിന്നു മാറ്റി നിര്‍ത്തണമെന്നും ആര്‍ച്ച് ബിഷപ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 23-ാം സംസ്ഥാന സമ്മേളനo ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉളിക്കൽ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ നടന്ന പ്രാരംഭ സമ്മേളനത്തിന്റെ ഉദ്ഘാടനവും മാര്‍ ജോര്‍ജ് വലിയമറ്റം നിര്‍വഹിച്ചു.
കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ.ജോസഫ് കാവനാടിയില്‍ അധ്യക്ഷത വഹിച്ചു.
ഫാ.മാത്യു കാരിക്കല്‍, ഫാ.അമല്‍ പഞ്ഞിക്കുന്നേല്‍, ഫാ.ജെയ്സന് കൂനാനിക്കല്‍, ഡോ.ജോസ്ലെറ്റ് മാത്യു, സിസ്റ്റര്‍ ജോസ് മരിയ, ജിന്‍സി കുഴിമുള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ടോമി വെട്ടിക്കാട്ട് സ്വാഗതവും, മേരിക്കുട്ടി ചാക്കോ പാലക്കലോടി നന്ദിയും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group