സർക്കാരിനെ ക്രൈ​സ്ത​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തും: ന്യൂ​ന​പ​ക്ഷാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക​​ർ, ദ​​ലി​​ത് ക്രൈ​​സ്ത​​വ​​ർ, മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ, മ​​ല​​യോ​​ര ക​​ർ​​ഷ​​ക​​ർ എ​​ന്നി​​വ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ്ര​​ത്യേ​​ക​​മാ​​യി പ​​ഠി​​ച്ച് സ​​ർ​​ക്കാ​​രി​​നെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി.

കേ​​ര​​ള​​ത്തി​​ലെ ല​​ത്തീ​​ൻ രൂ​​പ​​ത​​ക​​ളി​​ലെ മെ​​ത്രാ​ന്മാ​​രു​​മാ​​യി ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളാ​​യ ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി ഡോ. ​​ജേ​​ക്ക​​ബ് പു​​ന്നു​​സ്, ഡോ. ​​ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ടസ് ​​എ​​ന്നി​​വ​​ർ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പ്ര​​ശ്ന​​ങ്ങ​​ളെ ആ​​ഴ​​ത്തി​​ലും പ​​ര​​പ്പി​​ലും ഗൗ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് ക​​മ്മീ​​ഷ​​ൻ പ​​ഠി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക​​രെ ക്രൈ​​സ്ത​​വ​​ർ​​ക്കി​​ട​​യി​​ലെ പി​​ന്നാ​​ക്ക ന്യൂ​​ന​​പ​​ക്ഷ​​മാ​​യി പ്ര​​ത്യേ​​കം പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ്പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പി​​ന്നാ​​ക്ക ക്രൈ​​സ്ത​​വ​​ർ​​ക്കു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പ് നീ​​തിപൂ​​ർ​​വ​​ക​​മാ​​യി ന​​ൽ​​ക​​ണം. പ​​തു​​താ​​യി കൊ​​ണ്ടു​വ​​രു​​ന്ന ക്രി​​സ്ത്യ​​ൻ വി​​വാ​​ഹ നി​​യ​​മ​​ത്തി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ട്. അ​​തി​​ന്‍റെ ഉ​​ദ്ദേശ്യം എ​​ന്തെ​​ന്നു മ​​ന​​സി​​ലാ​​കു​​ന്നി​​ല്ല. പ്ര​​ഫ​​ഷ​​ണ​​ൽ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​എം. സൂ​​സ​​പാ​​ക്യം, ഡോ.​ ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പറ​​ന്പി​​ൽ, ഡോ. ​ഫ്രാ​​ൻ​​സി​​സ് ക​​ല്ല​​റ​​യ്ക്ക​​ൽ, ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​സെൽവി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, ഡോ. ​സെ​​ബാ​​സ്റ്റ്യ​ൻ​ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ, ഡോ. ​വി​​ൻ​​സ​​ന്‍റ് സാ​​മു​​വ​​ൽ , ഡോ.​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ൽ, ഡോ.​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല, ഡോ. ​ആ​​ർ. ക്രി​​സ്തു​​ദാ​​സ്, ഡോ. ​ജെ​​യിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ, ഫാ ​​തോ​​മ​​സ് ത​​റ​​യി​​ൽ, ജോ​​സ​​ഫ് ജൂ​​ഡ്, മോ​​ണ്‍. ജോ​​യി പു​​ത്ത​​ൻവീ​​ട്ടി​​ൽ, പു​​ഷ്പ ക്രി​​സ്റ്റി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group