പ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രത്തിന്റെ ഗ്രോട്ടോ തീപിടുത്തത്തിൽ നശിച്ചു.

സ്‌കോട്‌ലൻഡ്:പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിന്റെ ഗ്രോട്ടോ തീപിടുത്തത്തിൽ നശിച്ചു.ആസൂത്രിതമായാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്.സ്‌കോട്‌ലന്റിലെ വിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ കാർഫിൻ ഗ്രോട്ടോയിലാണ് കഴിഞ്ഞദിവസം തീപിടുത്തമുണ്ടായത് ഗ്രോട്ടോ യുടെ ഭൂരിഭാഗം ഭാഗങ്ങളും തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്.ഗ്ലാസ്‌ഗോ സിറ്റി സെന്ററിൽനിന്ന് 15 മൈൽ അകലെ ലൂർദ് മാതാവിന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന കാർഫിൻ ഗ്രോട്ടോ, വർഷത്തിൽ 70,000ൽപ്പരം പേർ പ്രാർത്ഥിക്കാനെത്തുന്ന തീർത്ഥാടനകേന്ദ്രമാണ്.

ഗ്രോട്ടോയുടെ ശതാബ്ദി 2022 ഒക്ടോബർ ഒന്നിന് ആഘോഷിക്കാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ആരോ മനഃപൂർവം ഉണ്ടാക്കിയതാണെന്നും അതിനായി പല സാധനങ്ങളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്നും തീർത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്ന ‘സാന്ത ഫാമിലിയ മീഡിയ’യുടെ സഹസ്ഥാപകൻ ജോൺ പി. മാലോൺ പറയുന്നു.

മരണമടഞ്ഞവരുടെ സ്മരണയ്ക്കായി സ്ഥാപിച്ചിരുന്ന ഫലകങ്ങൾ നശിപ്പിച്ചെന്നും ഇരുമ്പുകൊണ്ട് നിർമിച്ച മെഴുകുതിരി സ്റ്റാൻഡുകൾ പൂർണമായി ഉരുകിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സ്‌കോട്ടിഷ് മാധ്യമമായ ‘സൺ’ റിപ്പോർട്ട് ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group