തലക്കെട്ടിയച്ചൻ അന്തരിച്ചു

കൊച്ചി :നിർധന കുടുംബങ്ങൾക്ക് ആയിരത്തിലധികം വീടുകൾ നിർമിക്കുന്നതിന് നേതൃത്വം നൽകിയിരുന്ന വരാപ്പുഴ അതിരൂപത വൈദികൻ ഫാ. മൈക്കിൾ തലക്കെട്ടി അന്തരിച്ചു. ഭവനരഹിതരായ അനേകം കുടുംബങ്ങൾക്ക് ഭവനം ഉണ്ടാക്കി കൊടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഫാ. ഫ്രാൻസിസ് താണിയത്തിൻറെ സഹകരണത്തോടും കൂടിയായിരുന്നു നിർമ്മാണങ്ങൾ.മൈക്കിൾ തലക്കെട്ടിയച്ചന്റെ മൃതസംസ്ക്കാരകർമ്മം നാളെ, സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തുന്നതാണ്. ഇന്ന് (സെപ്തംബർ 23, വ്യാഴം) വൈകിട്ട് 5 മണി മുതൽ ഏലൂർ ഫെറിയിലുള്ള ഭവനത്തിൽ അച്ചന് അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ (വെള്ളി) ഉച്ചക്ക് 12 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ വൈകിട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അന്തിമോപചാരമർപ്പിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group