കണ്ണൂർ: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ 12 വരെ നടന്ന 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അവലോകനം ചെയ്തുകൊണ്ട് “പ്രത്യാശയുടെ കൂദാശ’ എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.
തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് പരിപാടി.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തും. തലശേരി അതിരൂപതാ സഹായ മെത്രാനും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഭാരത സഭയെ പ്രതിനിധികരിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത മാര്‍ ജോസഫ് പാംപ്ലാനി “ദിവ്യകാരുണ്യം പ്രത്യാശയുടെ കൂദാശ’ എന്ന വിഷയത്തെ ആസ്പദമായി സംസാരിക്കും.
തലശേരി അതിരൂപതാ ബൈബിള്‍ അപ്പസ്റ്റൊലേറ്റ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സ്വാഗതവും തലശേരി അതിരൂപതാ കാറ്റിക്കിസം ഡയറക്ടര്‍ ഡോ. ജേക്കബ് വെണ്ണായപ്പിള്ളില്‍ നന്ദിയും പറയും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group