കാലിഫോര്‍ണിയയില്‍ മനുഷ്യകോശം കുരങ്ങന്റെ ഭ്രൂണത്തില്‍ കുത്തിവച്ച് നടത്തിയ പരീക്ഷണം വിജയിച്ചതാണ് ശാസ്ത്രലോകത്തെ പുതിയ ചര്‍ച്ചാവിഷയം. സ്വാഭാവിക പ്രത്യുല്‍പ്പാദന വ്യവസ്ഥയെ വെല്ലുവിളിച്ചുള്ള പരീക്ഷണത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ ധാര്‍മ്മികതയ്ക്കെതിരാണെന്ന് ശാസ്ത്രജ്ഞര്‍ പോലും വിലയിരുത്തുന്നു.കാലിഫോര്‍ണിയയിലെ ലാ ജൊല്ല പ്രദേശത്തുള്ള സാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസിലെ ലബോറട്ടിയില്‍ യുഎസ്-ചൈനീസ് ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പരീക്ഷണത്തിന്റെ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. മക്കക് ഇനത്തിലുള്ള കുരങ്ങന്റെ ഭ്രൂണങ്ങളിലേക്കാണ് മനുഷ്യന്റെ മൂലകോശങ്ങള്‍ (സ്റ്റെം സെല്‍) ഒരു സംഘം ഗവേഷകര്‍ കുത്തിവച്ചത്. മനുഷ്യന്റെയും കുരങ്ങന്റെയും കോശങ്ങള്‍ വിഭജിച്ച് വളരുന്നതായി ഗവേഷകര്‍ കണ്ടെത്തി.എന്നാൽ ഇത്തരം പരീക്ഷണങ്ങള്‍ ധാര്‍മ്മികവും നിയമപരവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ നോര്‍വിച്ച് മെഡിക്കല്‍ സ്കൂളിലെ ബയോമെഡിക്കല്‍ എത്തിക്സിന്റെ ലക്ചററും ഗവേഷകയുമായ ഡോ. അന്ന സ്മാജ്ദോര്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ നടന്ന ഗവേഷണത്തില്‍ ഭ്രൂണങ്ങള്‍ 19 ദിവസമാണു ജീവിച്ചത്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതുവഴി ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സ്മാജ്ദോര്‍ അഭിപ്രായപ്പെട്ടു. മനുഷ്യകോശങ്ങള്‍ ഗവേഷണത്തിനായി ഉപയോഗിക്കുന്നതിനെ കത്തോലിക്ക സഭ എതിര്‍ക്കുന്നു. മൂല്യങ്ങള്‍ തകരുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ക്ലിനിക്കല്‍, ഗവേഷണങ്ങളില്‍ മനുഷ്യനെ ചൂഷണം ചെയ്യന്ന അവസ്ഥ പ്രോത്സാഹിപ്പിക്കരുത്,
ഒരു മനുഷ്യന് ജീവിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിനാല്‍ ഭ്രൂണത്തിന്റെ സ്വാഭാവിക നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന എല്ലാ ഇടപെടലുകളും എതിര്‍ക്കപ്പെടേണ്ടതാണെന്നും പൊന്തിഫിക്കല്‍ അക്കാദമി പറയുന്നു. ഏതൊരു സൃഷ്ടിക്കെതിരേയുമുള്ള ക്രൂരത മനുഷ്യന്റെ അന്തസിന് വിരുദ്ധമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിഷയം വളരെ സൂക്ഷ്മമായാണ് വത്തിക്കാന്‍ നിരീക്ഷിക്കുന്നത്.ധാര്‍മ്മിക കാഴ്ചപ്പാടില്‍, ഇത്തരം പരീക്ഷണങ്ങളെ മനുഷ്യന്റെ അന്തസിന് എതിരായ പ്രവര്‍ത്തനമായും സഭ കരുതുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group