വിദ്യാർത്ഥികൾ ദിവ്യബലി അർപ്പണത്തിനായി ഒരുക്കിയ ഐസ് ചാപ്പൽ ശ്രദ്ധേയമാകുന്നു

അമേരിക്കയിലെ മിഷിഗൺ ടെക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ദിവ്യബലി അർപ്പണത്തിനായി ഒരുക്കിയ ഐസ് ചാപ്പൽ ശ്രദ്ധേയമാകുന്നു. 1922മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന വിന്റർ കാർണിവലിൽ തുടർച്ചയായ എട്ടാം തവണയാണ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ഐസുകൊണ്ട് ചാപ്പൽ നിർമ്മിക്കുന്നത്. പതിവു പോലെ സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ നേതൃത്വത്തിൽ ഐസ് ചാപ്പലിൽ വാർഷിക ദിവ്യബലി അർപ്പണവും നടന്നു.

ഫെബ്രുവരി 10 വൈകീട്ട് 5.00ന് അർപ്പിച്ച പ്രഥമ ദിവ്യബലിയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി 10.00നും ദിവ്യബലി അർപ്പണം ക്രമീകരിച്ചിരുന്നു. സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ അങ്കണത്തിൽ ഒരുക്കിയ ഐസ് ചാപ്പലിൽ അർപ്പിച്ച ദിവ്യബലിയിൽ പ്രദേശവാസികളും വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കുകൊണ്ടു.

കൂട്ടായ്മയും വിശ്വാസവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവജനക്കൂട്ടായ്മ ആരംഭിച്ച ഐസ് ചാപ്പൽ നിർമാണം ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ ശ്രദ്ധേയമാകുകയാണ്. മൈനസ് ഡിഗ്രിയിലും ഉജ്വലിക്കുന്ന ക്രിസ്തുവിശ്വാസത്തിന്റെ നേർസാക്ഷ്യം എന്നാണ് വിദ്യാർത്ഥികളുടെ ഈ ശ്രമം വിശേഷിപ്പിക്കപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group