തിമൂറിലെ ആദ്യ കത്തോലിക്കായൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം നടന്നു

തിമൂർ: വിശുദ്ധജോൺ പോൾ രണ്ടാമന്റെ പേരിൽ തിമൂർ ലെസ്റ്റെയിൽ ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ വിശുദ്ധന്റെ ജീവിതം സ്വാധീനിച്ചതിനാലാണ് വി ജോൺപോളിന്റെ പേര് യൂണിവേഴ്സിറ്റിക്ക് നൽകിയത്.പ്രധാനമന്ത്രി ടൗർ മാറ്റാനുംആർച്ച് ബിഷപ് ഡോം വിർജിലിയോയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.യൂണിവേഴ്സിറ്റിയിൽ എല്ലാ മതവിശ്വാസികളായ കുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കുമെന്നും യാതൊരു വിവേചനവും ഇക്കാര്യത്തിൽ ഇല്ലെന്നും ആർച്ച് ബിഷപ് അറിയിച്ചു. ഫ്രാൻസിസ്ക്കൻ വൈദികൻ ജോയൽ പിന്റോയാണ് യൂണിവേഴ്സിറ്റിയുടെ റെക്ടർ.അടുത്ത ഫെബ്രുവരി മുതൽ പ്രവേശനം ആരംഭിക്കുന്ന കോഴ്സുകളിൽ 25 മുതൽ 30 വരെ വിദ്യാർത്ഥികൾക്കാണ് ഓരോ ഡിപ്പാർട്ട്മെന്റിലും പ്രവേശനംലഭിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group