ഒരുമിച്ച് യാത്ര ചെയ്യുന്ന സിനഡാന്മകതയാണ് സഭയുടെ സവിശേഷത: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: ഒരുമിച്ച് യാത്ര ചെയ്യുന്ന സിനഡാന്മകതയാണ് സഭയുടെ സവിശേഷതയെന്നും മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ പ്രവർത്തന ലക്ഷ്യം ലോകത്തിന്റെ മുൻപിൽ പ്രകാശിതമാക്കുകയാണ് ആഗോള കത്തേലിക്ക സഭയിൽ നടക്കുന്ന സിനഡെന്നും ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

ഒരുമിച്ച് യാത്ര ചെയ്യുന്ന സിനഡാന്മകതയാണ് സഭയുടെ സവിശേഷത, ലോകത്തെ മുഴുവൻ കേൾക്കാൻ സഭ സന്നദ്ധമാകുന്നു എന്നതാണ് ഈ പ്രക്രിയയുടെ സവിശേഷതയെന്നും ആർച്ച്ബിഷപ്പ് വ്യക്തമാക്കി. ആഗോള കത്തോലിക്ക സഭയിൽ നടക്കുന്ന സിനഡിന്റെ മുന്നൊരുക്കമായി കെ ആർ എൽ സി സി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നിർവ്വഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.കോഴിക്കോട് നടന്ന പരിശീലന പരിപാടി ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കലും കൊല്ലത്ത് നടന്ന പരിശീലനം ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരിയും ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഗ്രിഗറി ആർബി, ഫാ സുഗൺ ലിയോൺ, ഫാ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാക്കാപറമ്പിൽ, ‘ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group