സ്നേഹത്തിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും..

കുടുംബ വർഷത്തോടനുബന്ധിച്ച് ‘അമോറിസ് ലതീസിയാ’ (സ്നേഹത്തിന്റെ സന്തോഷം) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനo രൂപതയിലെ എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് മണ്ഡ്യ രൂപത. ഇതിന്റെ ഭാഗമായിഅതിരൂപതയുടെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ വീടുകളിലേക്കും അമോറിസ് ലതീസിയാ എത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ ഉദ്ഘാടന കർമ്മo നെൽസൺ ഗോമസിന് നൽകി രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് നിർവഹിച്ചു . ഫാമിലി അപോസ്‌തോലേറ്റ് ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ, ഫാ. ലിജോ ആർ സി ജെ, സെക്രട്ടറി ജെയ്‌സൺ പാപ്പച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group