കെ‌സി‌ബി‌സി ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും

The KCBC ( Kerala Catholic Bishops Council ) Winter Conference will begin today

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഓൺലൈൻ സമ്മേളനം ഇന്നു മുതൽ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം ഇന്ന് രാവിലെ 10-ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും.

സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളിൽനിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും, കെസിബിസി കമ്മീഷൻ സെക്രട്ടറിമാരും ഡിപ്പാർട്ടുമെന്റ് ഡയറക്ടർമാരും, യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കെസിബിസി യോഗം മൂന്നിന് ഉച്ചയോടുകൂടി സമാപിക്കും. സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group