സൗമ്യയോട് സർക്കാർ കാണിച്ചത് അനാദരവ്. ഇസ്രായേല്‍ സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍.

ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹത്തോട് കേരളസർക്കാർ കാണിച്ചത് തികഞ്ഞ അനാദരവ്.
ഭൗതിക ശരീരം കൊച്ചിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല, മന്ത്രിമാരോ എംഎല്‍എമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലായിരുന്നുവെന്ന് മാത്രമല്ല, സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടര്‍ പോലും എത്തിയിരുന്നില്ല.ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണത്തില്‍ നിരപരാധിയായ മലയാളി നഴ്‌സ് മരിച്ചു വീണിട്ടും അനുശോചിക്കാത്ത സർക്കാർ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.സൗമ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട പല രാഷ്ട്രീയ നേതാക്കന്‍മാരും ഉടന്‍ തന്നെ അവ പിന്‍വലിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ വേരുകളുള്ള ചില ഭീകര സംഘടനകളെ ഭയന്നാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും ആക്ഷേപം ശക്തമാകുന്നുണ്ട്.എന്നാല്‍ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമാണ് സൗമ്യയെ ഇസ്രയേല്‍ എന്ന രാജ്യം യാത്രയാക്കിയത്. സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാഥന്‍ സെഡ്ക സൗമ്യയുടെ ഇടുക്കി കീരിത്തോട്ടിലുള്ള വീട്ടിലുമെത്തി.സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണെന്നും മാലാഖയായാണ് ഇസ്രായേല്‍ ജനത അവളെ കാണുന്നതെന്നും കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് അദ്ദേഹം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group