കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ..

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. ഗര്‍ഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.നിസ്സഹായാവസ്ഥയിലും പരാശ്രയത്തിലും ഇരിക്കുമ്പോള്‍ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് ഗര്‍ഭഛിദ്ര നിയമം. ജനിച്ച കുഞ്ഞിന്റെ ജീവന്‍ എടുക്കുന്നത് കുറ്റമാണെങ്കിൽ അമ്മയുടെ ഉദരത്തില്‍ വെച്ച് ജീവന്‍ എടുക്കുന്നതും കുറ്റമല്ലേ എന്നും ആർച്ച് ബിഷപ്പ് ചോദിച്ചു.ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാകില്ലെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു .വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടത് കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിത ഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ഇപ്രകാരമൊക്കെ സംഭവിച്ചതിന് ഗര്‍ഭസ്ഥശിശു എന്തുപിഴച്ചു തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ കൊലശിക്ഷയ്ക്ക് വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണിത്. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിന് ന്യായീകരണമില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group