21 വർഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച ഇടയന് തീരത്തിന്റെ യാത്രാമൊഴി.ബിഷപ്പിന്റെ ഭൗതിക ശരീരം ഇന്നു രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ കബറടക്കും.
രാവിലെ 6.15 ന് പ്രഭാത പ്രാർത്ഥനയ്ക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നേതൃത്വം നൽകി. തുടർന്നു നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും നേതൃത്വം നൽകി.
ഇന്നു രാവിലെ ഒന്പതിന് നഗരി കാണിക്കൽ ആരംഭിക്കും. ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള ദർശന സമൂഹം പ്രാർത്ഥനയുമായി നഗരികാണിക്കൽ ചടങ്ങിൽ പങ്കുചേരും. കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ഭൗതികശരീരവുമായി കണ്ണൻവർക്കി പാലം, ശവക്കോട്ടപ്പാലം എന്നിവിടങ്ങളിലേക്ക് വിലാപയാത്ര നടത്തും. തുടർന്ന് കത്തീഡ്രലിൽ വിശുദ്ധ ബലിയും അന്ത്യകർമ്മങ്ങളും ആരംഭിക്കും.
ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത മുൻ അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. സൂസൈ പാക്യം വചനപ്രഘോഷണം നടത്തും.
ഉച്ചയ്ക്ക് ഒന്നിനു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കൾ, മത, സാമൂഹിക രംഗങ്ങളിലെ വിശിഷ്ടവ്യക്തികൾ, ബിഷപ്പുമാർ തുടങ്ങിയവർ സംബന്ധിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group