തിരുവനന്തപുരം: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനിക ഉദോഗസ്ഥരുടെയും അകാല വിയോഗത്തിൽ അനുശോചനം അറിയിച്ച് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാൻ സമിതി.
സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനിക ഉദോഗസ്ഥരുടെയും വേര്‍പാട് രാജ്യത്തിന് പരിഹരിക്കാനാകാത്ത നഷ്ടമാണെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജനറല്‍ ബിപിന്‍ റാവത്ത് പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധത വിലമതിക്കാനാകാത്തതാണെന്നും അന്തരിച്ച എല്ലാ സൈനികരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പ്രാര്‍ഥനകളോടെ കേരളത്തിലെ ലത്തീന്‍ സഭയും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group