മെൽബൺ: കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കുട്ടികള്‍ക്കെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുമ്പസാര രഹസ്യമാണെങ്കില്‍ പോലും പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇതുസംബന്ധിച്ച് എന്തു വിവരം കിട്ടിയാലും അറിയിക്കണമെന്നാണ് അധികാരികൾ വൈദികര്‍ക്ക് നിര്‍ദേശം നൽകിയിട്ടുള്ളത് . വൈദികര്‍ക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ലെന്ന ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന പുതിയ നിയമം സഭാ നിയമങ്ങള്‍ക്കും ദൈവിക നിയമങ്ങള്‍ക്കും എതിരാണെന്ന് ബ്രിസ്‌ബെന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് പ്രതികരിച്ചു. പുരോഹിതര്‍ ദൈവത്തിന്റെ ദാസന്മാരാണെന്നും ഭരണകൂടത്തിന്റെ ഏജന്റുമാരല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group