പ്രമുഖ കത്തോലിക്കാ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ക്രൈസ്ത‌വ വിശ്വാസത്തെ അടിച്ചമർത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി
ചൈനയിൽ ജനപ്രിയ കത്തോലിക്കാ ആപ്ലിക്കേഷൻ ആയ ഹാലോ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം.

ഹാലോയുടെ സ്ഥാപകനായ അലക്‌സ് ജോൺസ് ആണ് ചൈനയിലെ ആപ്പ് സ്റ്റോറിൽ നിന്നും തന്റെ അപ്ലിക്കേഷൻ പിൻവലിച്ചതായ വിവരം പുറത്തുവിട്ടത്.

ചൈനയിലെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സി. എ. സി) നിയമവിരുദ്ധമായ ഉള്ളടക്കം ഉൾപ്പെടുത്തിയതായി കരുതപ്പെടുന്നു എന്നും അതിനാൽ അത് നീക്കം ചെയ്യണം എന്നും തന്നോട് ആവശ്യപ്പെട്ടതായി അലക്സ് ജോൺസ് വെളിപ്പെടുത്തി.

ചൈനയിൽ ഈ കത്തോലിക്കാ ആപ്പ് ആയിരക്കണക്കിന് ആളുകൾ ഡൌൺ ലോഡ് ചെയ്‌തിരുന്നു. തന്നെയുമല്ല വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രധാന പുതിയ ഓഡിയോ സീരീസ്,
“വിറ്റ്നസ് ടു ഹോപ്പ്”, ഈ ആഴ്ച ഹാലോയിൽ ആരംഭിക്കുകയും
കമ്മ്യൂണിസത്തിനെതിരായ വിശുദ്ധന്റെ ചെറുത്തുനിൽപ്പിനെക്കുറിച്ച് അതിൽ
പരാമർശിക്കുകയും ചെയ്‌തിരുന്നു. ഇക്കാരണങ്ങളാൽ ആയിരിക്കാം
തന്റെ ആപ്ലിക്കേഷൻ പിൻവലിച്ചത് എന്ന് അലക്സ് ജോൺസ് പറയുന്നു.

കത്തോലിക്കാ വിശ്വാസാധിഷ്ഠിതമായ പ്രാർത്ഥനകൾ ആപ്പായ ഹാലോ 2018-ലാണ് ആരംഭിച്ചത് 150-ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ഒന്നാണ് ഹാലോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group