ഫാ. പാട്രിക് പെയ്‌റ്റണിന്റെ ജീവിതം സിനിമയാകുന്നു.

ഫാ. പാട്രിക് പെയ്‌റ്റണിന്റെ ജീവിതം സിനിമയാകുന്നു
#The life of Fr.Patrick Peyton becomes a movie.

വാഷിംഗ്‌ടൺ: നൂറുകണക്കിന് ജപമാല റാലികൾക്ക് നേതിര്ത്വം വഹിക്കുകയും കുടുംബങ്ങളെ ഒരുമിച്ച് പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഐറിഷ്-അമേരിക്കൻ വൈദികൻ ഫാ. പാട്രിക് പെയ്‌റ്റണിന്റെ ജീവിതം സിനിമയാവുന്നു. ഡോക്യൂമെന്ററി ശൈലിയിൽ നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിൽ 1909 – 1992 കാലഘട്ടത്തിലെ ഫാ.പെയ്‌റ്റണിന്റെ ജീവിതമാണ് ഉൾപ്പെടുത്തുക. ഈ വൈദീകൻ തന്നെ സ്ഥാപിച്ച ഫാമിലി തിയേറ്റർ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിക്കുക. ജപമാലയ്ക്കും കുടുംബപ്രാർഥനയ്ക്കും വളരെയധികം പ്രധാന്യം നൽകിയ വ്യക്തിയായിരുന്നു ഫാ. പാട്രിക്.

അയർലണ്ടിലെ മാട്രയയിൽ ജനിച്ച് വളർന്ന ഫാ. പാട്രിക് ചെറുപ്പംമുതൽ ജപമാല ഭക്തനായിരുന്നു. ഒരു പുരോഹിതനാവാൻ ആഗ്രഹിച്ച അദ്ധേഹത്തിന് വീട്ടിൽ നിന്നും വീട്ടിൽനിന്നും അനുവാദം ലഭിച്ചിരുന്നില്ല. തുടർന്ന് പെൻസിൽവാനിയയിലെ സ്ക്രാന്റനിലേക്ക്
അദ്ദേഹം താമസം മാറുകയായിരുന്നു. സ്ക്രാന്റനിൽ കത്തീഡ്രൽ കാവൽക്കാരനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. വീണ്ടും പൗരോഹിത്യ ജീവിതത്തോട് കൂടുതൽ താല്പര്യം തോന്നിയ അദ്ദേഹം 1929 ൽ ഹോളി ക്രോസ്സ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു.

1941 ൽ ഫാ. പാട്രിക് പൗരോഹിത്യം സ്വീകരിച്ചു. 1938 ൽ അദ്ധേഹത്തിന് ക്ഷയരോഗ ബാധയെ തുടർന്ന് എല്ലാവർക്കുമൊപ്പം പൗരോഹിത്യം സ്വീകരിക്കാൻ സാധിച്ചില്ല. തന്റെ രോഗം ഭേദമാവാൻ അദ്ദേഹം പരിശുദ്ധമറിയത്തോട് മധ്യസ്ഥമപേഷിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ ഫലമായി 1939 ൽ അദ്ദേഹം സുഖംപ്രാപിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തോണ്ടനുബന്ധിച്ച് സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫാ. പാട്രിക് ഒരു റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. 1992-ജൂൺ 3-ന് 83-മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. ‘മേരി എന്റെ രാജ്ഞി എന്റെ ‘അമ്മ’ എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group

.