പ്രതിസന്ധികളെ അനുഗ്രഹങ്ങളായി കണ്ട വൈദികൻ- അതായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളിൽ എസ്ജെ. സഹനത്താൽ ജീവിതത്തെ അടയാളപ്പെടുത്തിയ ഫാ. സെബാസ്റ്റ്യൻ ഓർമയായി. തിരുപ്പട്ടം സ്വീകരിക്കുന്നതിനു മുന്പേ കിടക്കയിലായ ഇദ്ദേഹം വീൽ ചെയറിൽ ഇരുന്നാണു പൗരോഹിത്വം സ്വീകരിച്ചത്.
തന്റെ തളർച്ചയിലും തന്നെപ്പോലെയുള്ളവർക്കായി പ്രവർത്തിക്കാനുള്ള തീവ്രമായ ആഗ്രഹം ഫാ. സെബാസ്റ്റ്യനെ കൊണ്ടെത്തിച്ചത് കോട്ടയത്തെ സ്നേഹഭവൻ എന്ന സ്ഥാപനത്തിലായിരുന്നു.
മാനസിക ന്യൂനതയുള്ള കുട്ടികളെ പഠിപ്പിക്കാനും അവരെ സ്വയം പ്രാപ്തരാക്കാനും സഹായിക്കുന്ന പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. 20 വർഷക്കാലം സ്നേഹഭവനിൽ ചെലവഴിച്ച അദ്ദേഹം 2002ൽ സ്ഥാപനത്തിന്റെ ഡയറക്ടർ പദവി ഏറ്റെടുത്തതിനെ തുടർ ന്ന് സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി ധാരാളം പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
ശാരീരിക വിഷമതകൾക്കിടയിലും നിന്നുകൊണ്ടു വിശുദ്ധ കുർബാന അർപ്പിച്ച അദ്ദേഹം കുന്പസാരിക്കാൻ എത്തുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. തന്റെ രോഗാവസ്ഥയിലും പരിഭവിക്കുകയോ കുറ്റം പറയുകയോ ചെയ്യാതെ സുസ്മേരവദ നനായി സഹനത്തെ സ്വീകരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group