പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനിച്ച കുട്ടികളുടെ ലിംഗാനുപാതത്തില്‍ കേരളത്തില്‍ 1000 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 951 ആയിരുന്നുവെന്നും നാലാം സര്‍വേയില്‍ പെണ്‍കുട്ടികളുടെ എണ്ണം 1049 ഉം മൂന്നാം സര്‍വേയില്‍ 1058 ഉം ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അഞ്ചാം സര്‍വേ അനുസരിച്ചു നഗരപ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം 983 ഉം ഗ്രാമപ്രദേശങ്ങളില്‍ 922 ഉം ആണ്. ഭ്രൂണാവസ്ഥയില്‍ ലിംഗനിര്‍ണയം നടത്തി കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group