അയര്‍ലണ്ടിൽ മലയാളി വൈദികന് കുത്തേറ്റു.വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ലൈനും മലയാളിയുമായ ഫാ. ബോബിറ്റ് തോമസിനാണ് കുത്തേറ്റത്.
ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വൈദിക വസതിയില്‍വെച്ചാണ് കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനു കുത്തേറ്റത്.
വൈദിക വസതിയില്‍ എത്തിയ അക്രമിയുടെ അതിക്രമം തടയാന്‍ ശ്രമിക്കുന്നതി നിടയിൽ വൈദികന് കുത്തേല്‍ക്കുകയായിരിന്നു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അൽഫോൺസസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group